മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ അഫിയയും അഫ്നാനും ആണ് മരിച്ചത്. അഫിയ നാലാം ക്ലാസ് വിദ്യാർത്ഥിനിയും അഫ്നാൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീടിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ പോയ ഇരുവരും പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






