Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീടുകളിലിരിക്കുന്ന സ്വർണത്തിൽ കണ്ണ് വെച്ച് കേന്ദ്രം; ലക്ഷ്യം ഇറക്കുമതി കുറയ്ക്കൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീടുകളിലും ബാങ്ക് ലോക്കറുകളിലും ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണം വിപണിയിലിറക്കാന്‍ തലപുകഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഇറക്കുമതി കുറക്കല്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി വിശദപദ്ധതി തയാറാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ വീടുകളിലും ലോക്കറുകളിലും ഉള്ള സ്വര്‍ണത്തിന്റെ ഏകദേശകണക്ക് കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് സൂചന. സ്വര്‍ണപണയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവയുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് വിശദപദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വീടിനുള്ളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കാണ് കേന്ദ്രം തുടക്കം കുറിച്ചിരിക്കുന്നത്.

Advertisement
WhiteswanTV Footer