Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്ത് വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം കൂട്ടിക്കലിൽ വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ഭീതി പരത്തിയ യുവാവിനെ പൊലീസ്-ഫയർഫോഴ്‌സ് സംഘം ചേർന്ന് കസ്റ്റഡിയിലെടുത്തു. കൂട്ടിക്കൽ സ്വദേശിയായ ഇബ്രാഹിമാണ് സംഭവത്തിൽ പിടിയിലായത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അക്രമാസക്തനായി പെരുമാറുകയും ബഹളം വെക്കുകയും ചെയ്ത ഇബ്രാഹിം പിന്നീട് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടതായാണ് പൊലീസ് പറയുന്നത്. ബഹളത്തെ തുടർന്ന് ഇയാളുടെ അമ്മയും സഹോദരിയും വീട് വിട്ടിറങ്ങിയിരുന്നു.

തുടർന്ന് വീട്ടിൽ നിന്ന് ഗ്യാസിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തക സംഘം ഏറെ ശ്രമത്തിനൊടുവിലാണ് ഇബ്രാഹിമിനെ നിയന്ത്രണത്തിലാക്കിയത്.

ഇയാൾ ലഹരിക്ക് അടിമയാണെന്നും ലഹരി ഉപയോഗത്തിന് പിന്നാലെ അസ്വാഭാവിക പെരുമാറ്റം കാണിക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശവാസികൾക്ക് ഇയാളിൽ നിന്ന് ശല്യമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇബ്രാഹിം ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement
WhiteswanTV Footer