കോഴിക്കോട്: അഗസ്ത്യമുഴിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ. കോയിലാണ്ടി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. ഗർഭകാലത്തിന്റെ അഞ്ചാം മാസം മുതൽ യുവതി അതേ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചിരുന്നതായാണ് വിവരം. ഈ മാസം 24നായിരുന്നു പ്രസവ തീയതി.
എന്നാൽ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി നേരത്തെ ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നും അവർ പറയുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബം മുക്കം പൊലീസിൽ പരാതി നൽകി. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബന്ധുക്കൾ.






