Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ കോൺ​ഗ്രസ് ജയിക്കുകയും ബിജെപി ഭരിക്കുകയും ചെയ്യുന്നു: എം. സ്വരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ നിലപാട് മാറ്റിയതായി അദ്ദേഹം ആരോപിച്ചു.

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് പി. കുഞ്ഞാലിക്കുട്ടി പറഞ്ഞതും സ്വരാജ് ചൂണ്ടിക്കാട്ടി. പദ്ധതിയെക്കുറിച്ച് നേരത്തെ എടുത്ത നിലപാടുകൾ ഇപ്പോൾ മാറ്റിപ്പറയുന്നതാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും സമഗ്രശിക്ഷാ പദ്ധതിയുടെ ഫണ്ടുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചത് 2023-24 മുതൽ പദ്ധതി ഒപ്പുവെച്ചില്ലെന്ന കാരണത്താലാണെന്നും അദ്ദേഹം ആരോപിച്ചു.

സ്കൂൾ യൂണിഫോം, പാഠപുസ്തകം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള സമഗ്രശിക്ഷാ ഫണ്ടിനെയാണ് പി.എം. ശ്രീ ഫണ്ടായി തെറ്റായി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി.എം. ശ്രീ പദ്ധതി നിലവിൽ കേരളത്തിൽ ഇല്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ പദ്ധതിയാണെന്നും എം. സ്വരാജ് പറഞ്ഞു. യുഡിഎഫ് സർക്കാർ മുൻപ് പറഞ്ഞ നിലപാടുകൾ മാറ്റുന്നുവെന്നും ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
WhiteswanTV Footer