Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പടികൾ കയറുമ്പോൾ കിതപ്പ്, കാലിൽ നീര്; ഈ ലക്ഷണങ്ങളെ പേടിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യാതൊരുവിധ കിതപ്പോ ബുദ്ധിമുട്ടുകളോ കടുത്ത ശ്വാസംമുട്ടലോ ഇല്ലാതെ രണ്ട് നില പടികൾ (Two flights of stairs) തുടർച്ചയായി കയറിപ്പോകാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് മികച്ച ഹൃദയാരോഗ്യത്തിന്റെ ലക്ഷണമാണ്. ഹൃദയത്തിന് ശരീരത്തിലെ പേശികളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്തിക്കാൻ വലിയ ആയാസമില്ലാതെ സാധിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമിതമായി കിതപ്പോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം, ഹൃദയം അത്ര നല്ല അവസ്ഥയിലല്ല.

ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ ഒരുപാട് സമയം ഇരിക്കുമ്പോഴോ നിങ്ങളുടെ പാദങ്ങളിലോ, കണങ്കാലിലോ അസാധാരണമായ വീക്കമോ തടിപ്പോ ഉണ്ടാകുന്നുണ്ടോ. ഹൃദയത്തിന്റെ പമ്പിങ് കൃത്യമല്ലാത്ത അവസ്ഥയിൽ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടാറുണ്ട്. അത്തരം വീക്കങ്ങൾ ഇല്ലെങ്കിൽ നിങ്ങളുടെ രക്തചംക്രമണ വ്യവസ്ഥ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം. ഉണ്ടെങ്കിൽ അത് ബ്ലഡ് സർക്കുലേഷൻ പ്രശ്നത്തിലാണ് എന്നതിന്റെ സൂചനയാകാം.

വീട്ടിൽ വെച്ച് ബിപി അപ്പാരറ്റസ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ നിങ്ങളുടെ രക്തസമ്മർദം 120/80 mmHg എന്ന സാധാരണ നിലയിലോ അല്ലെങ്കിൽ അതിനോട് അടുത്തോ നിൽക്കുകയാണെങ്കിൽ രക്തധമനികളിൽ കടുത്ത സമ്മർദമില്ലാതെ സുഗമമായാണ് രക്തം ഒഴുകുന്നത് എന്ന് മനസിലാക്കാം.

Advertisement
WhiteswanTV Footer