തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ സന്ദർശിച്ച് എബിവിപി നേതാക്കൾ. പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ കാണാനെത്തിയത്.
സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ആർ ശ്രീഹരി, എസ് അശ്വിൻ, ബി എസ് അഭിനന്ദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പിഎം ശ്രീ നടപ്പാക്കുന്നത് സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് എബിവിപി പ്രവർത്തകരുടെ സന്ദർശനം.
അതേസമയം പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീ ഒരിക്കലും നടപ്പാക്കില്ലെന്ന് പറഞ്ഞ യുഡിഎഫ് നേതാക്കൾ ഇപ്പോൾ കേന്ദ്രത്തിന് വഴങ്ങി പദ്ധതി നടപ്പിലാക്കുന്നത് വലിയ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്. ഒരിക്കലും പിഎം ശ്രീയുമായി സഹകരിക്കില്ല എന്ന് പറഞ്ഞവർ ജനങ്ങളെ പറ്റിച്ച് യു-ടേൺ അടിച്ചു എന്നതാണ് പ്രധാന വിമർശനം.




