Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 പേര്‍ക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷിംല: ഹിമാചൽ പ്രദേശിലെ ചാംബ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. കർണാടക, ഛത്തീസ്ഗഢ് സ്വദേശികളാണ് അപകടത്തിൽപെട്ടത്.

കുട്ടികളുടെ തായ്‌കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ വെച്ച് പരിചയപ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ പോയതിനിടെയാണ് അപകടമുണ്ടായത്.

യാത്രയ്ക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
WhiteswanTV Footer