ടാറ്റ മോട്ടോഴ്സ് ജൂലൈ 1 മുതൽ തങ്ങളുടെ കൊമേഴ്ഷ്യൽ വാഹന നിരയിലെ വിലയിൽ 2.5 ശതമാനം വരെ വർധന വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഉയർന്നുവരുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ഇൻപുട്ട് ചെലവുകളും ഭാഗികമായി നികത്തുന്നതിനായാണ് വിലവർധനയെന്ന് കമ്പനി അറിയിച്ചു.
വാഹനത്തിന്റെ മോഡലിനും വേരിയന്റിനും അനുസരിച്ച് വർധനയിൽ വ്യത്യാസമുണ്ടാകും.
ഇത് ഈ വർഷത്തിനിടെ ടാറ്റയുടെ കൊമേഴ്ഷ്യൽ വാഹന വിഭാഗം നടപ്പാക്കുന്ന രണ്ടാമത്തെ വിലവർധനയാണ്. ഏപ്രിലിലും കമ്പനി 1.5 ശതമാനം വരെ വില കൂട്ടിയിരുന്നു.
ചിലവുകളുടെ വർധന ഭാഗികമായി നികത്തുന്നതിനെയാണ് പുതിയ വില നിർണയമെന്നു ടാറ്റ മോട്ടേഴ്സ് അറിയിച്ചു .ടാറ്റ മൊട്ടേർസിന്റെ പുതിയ തീരുമാനം ട്രക്ക് ബസ് ഉൾപ്പെടെയുള്ള വിവിധ കൊമേർഷ്യൽ വാഹനങ്ങളുടെ വാങ്ങൽ ചിലവിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ .ജൂലൈ 1 മുതൽ വില പ്രാബല്യത്തിൽ വരും




