പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് BSNL. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫർ. 51 രൂപ വിലവരുന്ന ‘സ്മാർട്ട് സ്റ്റാർട്ട്’ പ്ലാൻ ഓഫർ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക.
ഈ പ്ലാനിനൊപ്പം സൗജന്യമായി ബിഎസ്എൻഎൽ സിം കൂടി ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ പ്ലാനിലുണ്ടാകും. ജൂൺ 30 ന് ഓഫർ അവസാനിക്കും. 51 രൂപ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. പാക്കേജിന്റെ ഭാഗമായി സബ്സ്ക്രൈബർമാർക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തോടൊപ്പം പ്രതിദിനം രണ്ടു ജിബി ഡാറ്റ ആനുകൂല്യവും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.




