Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൈക്കൂലി വാങ്ങുന്നതിനിടെ KSEB എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂർ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. തഴുത്തല സ്വദേശിയായ നസീറാണ് 5,000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ അറസ്റ്റിലായത്.

ഒരു യുവ സംരംഭകൻ തന്റെ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി ആറുമാസം മുൻപ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സബ് ഡിവിഷൻ എഞ്ചിനീയർ രണ്ടുതവണ കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും കണക്ഷൻ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കിയില്ലെന്നാണ് പരാതി.

‘നടപടിക്രമങ്ങൾ അറിയില്ലേ?’ എന്ന് ചോദിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ ആരോപിച്ചു. ഇതിനെ തുടർന്ന് യുവാവ് വിജിലൻസിനെ സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം രഹസ്യനിരീക്ഷണം നടത്തി. ശനിയാഴ്ച 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നസീറിനെ പിടികൂടിയത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Advertisement
WhiteswanTV Footer