Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രണയത്തിന് പുതിയ താളം; ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരൻ. ഇരുവരും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഗീത-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആരാധകരും ആശംസകളുമായി രംഗത്തെത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ലളിതമായ ചടങ്ങായാണ് വിവാഹം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഗായിക, സംഗീതസംവിധായിക, മ്യൂസിക് പ്രൊഡ്യൂസർ എന്നീ നിലകളിൽ ശ്രദ്ധേയയായ ഗൗരി ലക്ഷ്മി തന്റെ വ്യത്യസ്ത സംഗീത പരീക്ഷണങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കിയ വ്യക്തിയാണ്. ക്ലാസിക്കൽ ഗാനങ്ങളും പഴയ ഹിറ്റ് ഗാനങ്ങളും സ്വന്തം ശൈലിയിൽ അവതരിപ്പിച്ചുകൊണ്ടാണ് ഗൗരി ജനശ്രെദ്ധ പിടിച്ചുപറ്റിയത് .

സംഗീതരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ തുറന്നുപറയുന്ന വ്യക്തിത്വം എന്ന നിലയിലും ഗൗരി പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. വിമർശനങ്ങളോടും ട്രോളുകളോടും വ്യക്തമായ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഗൗരിയുടെ നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്ന ഗൗരി ലക്ഷ്മിക്കും കലേഷ് ഗോവിന്ദനും ആശംസകളുടെ പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Advertisement
WhiteswanTV Footer