Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അയോധ്യയ്ക്ക് പിന്നാലെ മഥുരയിലും വിവാദം; ക്ഷേത്ര ഫണ്ടിൽ ക്രമക്കേടെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഥുര: ഉത്തർപ്രദേശിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വിവാദമാകുന്നു. ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും പരസ്പരം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്.

ക്ഷേത്രത്തിന് ലഭിക്കുന്ന ഫണ്ടുകളിൽ വൻതോതിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് പൂജാരി ദിനേഷ് മഹാരാജാണ്. ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഈ ആരോപണങ്ങൾക്ക് പിന്നാലെ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്മെന്റും രംഗത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നൽകിയ കത്തിൽ, വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച മാതൃകയിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് മാനേജ്മെന്റിന്റെ ആവശ്യം.

ക്ഷേത്രത്തിലെ നിവേദ്യവും പൂജകളും ഉൾപ്പെടെയുള്ള വരുമാന സ്രോതസ്സുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മഥുരയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പൂജാരി സിബിഐ അന്വേഷണത്തിനായി ആവശ്യപ്പെടുമ്പോൾ, സംസ്ഥാന സർക്കാർ നിയോഗിക്കുന്ന പ്രത്യേക അന്വേഷണസംഘം മതിയെന്നാണ് ക്ഷേത്ര മാനേജ്മെന്റിന്റെ നിലപാട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix