ഹെയർ മാസ്കും കണ്ടീഷണറും മുടിയെ സംരക്ഷിക്കുന്ന പ്രധാന ഉൽപ്പന്നങ്ങളാണ്. എന്നാൽ ഇവ രണ്ടും ഒരേ കാര്യത്തിനല്ല ഉപയോഗിക്കുന്നതെന്ന് അറിയാമോ? അവയുടെ പ്രവർത്തന രീതിയും വ്യത്യസ്തമാണ്. ഷാംപൂ ചെയ്തതിന് ശേഷം മുടിയുടെ ക്യൂട്ടിക്കിളിനെ മൃദുവാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്ന ഉൽപ്പന്നമാണ് കണ്ടീഷണർ. ഇവ മുടി മൃദുവാക്കാനും മുടിക്ക് തിളക്കം കിട്ടാനും സഹായിക്കും. ഹെയർ മാസ്ക് ഡീപ് ട്രീറ്റ്മെന്റാണ്. ഇത് മുടിയുടെ ആഴങ്ങളിലേക്ക് എത്തി പോഷകങ്ങൾ നൽകുകയും കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഷാംപൂ ചെയ്ത ശേഷം മുടിയുടെ മധ്യഭാഗം മുതൽ അറ്റം വരെ പുരട്ടി രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ വെച്ച ശേഷം കഴുകി കളയുന്നതാണ് കണ്ടിഷണർ.
ഹെയർ മാസ്ക് ഉപയോഗിക്കുന്ന രീതി വ്യത്യസ്തമാണ്. ഷാംപൂ ചെയ്ത മുടിയിൽ മാസ്ക് പുരട്ടുക. 10-20 മിനിറ്റ് വരെ വെച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം.
മികച്ച ഫലത്തിനായി ഹെയർ കണ്ടീഷണറും മാസ്ക്കും ഒരുമിച്ച് ഉപയോഗിക്കാം. ഷാംപൂ ചെയ്ത ശേഷം ഹെയർ മാസ്ക് ഉപയോഗിച്ച് മുടി കഴുകി കളയാം, അതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാം. ഇത് മുടിയിൽ കൂടുതൽ ഈർപ്പവും മൃദുത്വവും നിലനിർത്താൻ സഹായിക്കും. ദിവസേനയുടെ പരിചരണത്തിന് കണ്ടീഷണർ ആണ് മികച്ച്. എന്നാൽ വരണ്ടതും കേടായതുമായ മുടിക്ക് ആഴത്തിലുള്ള പോഷണം നൽകാൻ ഹെയർ മാസ്ക് ഉപയോഗിക്കണം.




