Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സാമ്പത്തിക തട്ടിപ്പ് കേസ്; അറഫാ ഗോൾഡ് ഉടമയ്ക്ക് ഇഡി നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറഫാ ഗോൾഡ് ഉടമ അബ്ദുൾ ലത്തീഫിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ബുധനാഴ്ച രാവിലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം അബ്ദുൾ ലത്തീഫുമായി ബന്ധപ്പെട്ട മൂന്ന് ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.

യൂക്കോ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ബാങ്കിന്റെ പരാതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

കൊല്ലത്തും തിരുവനന്തപുരത്തുമുള്ള അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപനങ്ങളിലുൾപ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലഭിച്ച വിവരങ്ങളും രേഖകളും മുൻനിർത്തിയാകും അബ്ദുൾ ലത്തീഫിനെ ചോദ്യം ചെയ്യുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix