കൊച്ചി: 2026 സാമ്പത്തിക വർഷത്തിൽ കുടുംബങ്ങൾക്ക് വ്യക്തിഗത ഡെത്ത് ക്ലെയിമായി ശരാശരി 15 ലക്ഷം രൂപ വീതം നൽകി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. സമയബന്ധിതമായി സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് തുടർച്ചയായി രണ്ടാം വർഷം കമ്പനി സ്വന്തമാക്കിയ ഈ നേട്ടം.
കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിലെ പൊതുവായി ലഭ്യമായ കണക്കുകൾ പ്രകാരം കമ്പനി നൽകിയ വ്യക്തിഗത ഡെത്ത് ക്ലെയിമിന്റെ ശരാശരി തുക 2021 സാമ്പത്തിക വർഷത്തിലെ ഏകദേശം 10 ലക്ഷം രൂപയിൽ നിന്നും 2026 സാമ്പത്തിക വർഷത്തിൽ 15 ലക്ഷം രൂപയായി ഉയർന്നു. കഴിഞ്ഞ നാല് വർഷങ്ങളിലായുള്ള ശരാശരി ക്ലെയിം തുക 14 മുതൽ 15 ലക്ഷം രൂപ വരെയാണ്. വരുമാനം, വായ്പകൾ, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, പോളിസി ഉടമകളുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഇടയ്ക്കിടെ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ കണക്കുകൾ വ്യക്തമാക്കുന്നു.
കാലങ്ങളായി ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് നിരക്ക് രേഖപ്പെടുത്തിവരുന്ന ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഉപഭോക്താക്കളുടെ ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ കൃത്യമായി പാലിക്കുന്നത്.




