കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് വീണ എത്തിയത്. അൽപസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വീണയെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുന്നത്.






