മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലാണ് യുവാവിനെ കുത്തിക്കൊന്നത്.
21കാരനായ മായങ്ക് ലൊഹാർ ആണ് കൊല്ലപ്പെട്ടത്. ചര്‍ച്ച് ഗേറ്റ് – നൽസെപാറ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവമുണ്ടായത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോഷന്‍ സുവര്‍ണ എന്ന യുവാവാണ് മായങ്കിനെ കൊലപ്പെടുത്തിയത്.
മഴ ശക്തമായതിനാൽ ട്രെയിൻ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമായതോടെ പ്രതി ബാഗിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് മായങ്കിനെ കുത്തുകയായിരുന്നു. മായങ്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിന്‍ പ്രചരിച്ചിരുന്നു. മുംബൈയിലെ കുര്‍ലയില്‍ നിന്നായിരുന്നു പിന്നീട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.






