തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണവില 12,845 രൂപയായി കുറഞ്ഞു. പവന് 1,02,760 രൂപയാണ് നിലവിലെ വില. ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.
മെയ് 25ന് 1,16,880 രൂപയായിരുന്ന പവൻ വിലയിൽ നിന്ന് ഇതുവരെ 14,120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിനൊപ്പം വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് വില.






