തിരുവനന്തപുരം: എഫ്സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് എംപി കെ സി വേണുഗോപാൽ ആരോപിച്ചു. ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.
അതേസമയം, പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ആരെയും ലക്ഷ്യമിട്ട് ഭേദഗതി കൊണ്ടുവന്നതല്ലെന്ന നിലപാടാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എഫ്സിആർഎ സംബന്ധിച്ച ചട്ടഭേദഗതിക്കെതിരെ ഇന്ത്യ സഖ്യം പാർലമെന്റ് സമ്മേളനത്തിൽ പ്രതിഷേധം ഉയർത്താൻ ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഭേദഗതിയെ ചൊല്ലി രാഷ്ട്രീയ പ്രതിപക്ഷവും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടരുന്നതിനിടയിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് സൂചന.






