Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്രസർവകലാശാല വിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആർഎസ്എസിന്റെ ചരിത്രം അവതരിപ്പിക്കുന്ന സിനിമയും പ്രദർശിപ്പിച്ചു.

വൈസ് ചാൻസലറോടൊപ്പം സർവകലാശാലയുടെ രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരും മുഴുവൻ സമയവും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. പരിപാടിക്കിടെ ആർഎസ്എസ് നേതാക്കൾ സിദ്ധു പി. അൽഗൂറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവം ചർച്ചയാകുന്നതിനിടെ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ്.

Advertisement
WhiteswanTV Footer