Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാറ്റ് ചാരായം; കുട്ടിയെ കാരിയറാക്കിയത് രണ്ടാനച്ഛൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂളിൽ വാറ്റ് ചാരായവുമായി എത്തിയ വിദ്യാർത്ഥിയെ രണ്ടാനച്ഛൻ രഹസ്യമായി മദ്യകടത്തിന് കാരിയറായി ഉപയോഗിച്ചതായി പൊലീസ്. രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താനാണ് കുട്ടിയെ ഉപയോഗിച്ചതെന്ന് വിദ്യാർത്ഥിയുടെ മൊഴിയിൽ പറയുന്നു.

മുൻപും രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നു. എന്ത് പ്രശ്നമുണ്ടായാലും ഉടൻ അറിയിക്കണമെന്ന് പറഞ്ഞ് കുട്ടിക്ക് പൊലീസ് ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിരുന്നു.

അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പിടിഎ പ്രസിഡന്റും രംഗത്തെത്തി. സ്കൂളിലേക്ക് വിദ്യാർത്ഥി മൂന്നാം തവണയാണ് മദ്യവുമായി എത്തുന്നതെന്നും സഹപാഠികൾക്ക് നൽകാനാണെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. ഇടവേള സമയങ്ങളിൽ ചില വിദ്യാർത്ഥികൾ മദ്യം കഴിച്ചതായും, പിന്നീട് ചിലർ നിരസിച്ചതോടെ സംഭവം പുറത്തായതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയത്. അധ്യാപകരുടെ പരിശോധനയിലാണ് സംഭവം പുറത്തായത്. പിന്നാലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി വാറ്റ് ചാരായവും പിടികൂടി.

സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. അവബോധ പ്രവർത്തനങ്ങളും വീടുകളിലെ കാമ്പെയിനുകളും ഉൾപ്പെടെ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
WhiteswanTV Footer