Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടിയന്തരാവസ്ഥ മാത്രമല്ല എസ്‌ഐആറും; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ എസ്‌ഐആർ ഉൾപ്പെടുത്തി. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയായി എസ്‌ഐആറിനെ വിശദീകരിക്കുന്ന ഭാഗമാണ് പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

‘Understanding Society: India and Beyond’ എന്ന പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആറും സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുകയും ഒരാളെയും ഒഴിവാക്കാതിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നു.

ഇല്ലാത്ത വോട്ടുകളും ഇരട്ട വോട്ടുകളും നീക്കം ചെയ്ത് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് എസ്‌ഐആർ എന്നാണ് പാഠപുസ്തകത്തിലെ വിശദീകരണം. എന്നാൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനും വോട്ട് ചോർച്ചയ്ക്കും എസ്‌ഐആർ ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഉൾപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.

ഇതിനിടെ, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പാഠഭാഗവും പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യത്തിന് നേരിട്ട വലിയ വെല്ലുവിളികളിലൊന്നായാണ് പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്.

തൊഴിലില്ലായ്മ, വിലക്കയറ്റം, ദുര്‍ഭരണം തുടങ്ങിയവയെ തുടർന്ന് ഉണ്ടായ ജനകീയ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാഠഭാഗം വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ മൗലികാവകാശങ്ങൾ നിർത്തിവെക്കുകയും മാധ്യമങ്ങൾക്ക് സെൻസർ ഏർപ്പെടുത്തുകയും നിരവധി രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായും പുസ്തകത്തിൽ പറയുന്നു.

പുതിയ പാഠപുസ്തകത്തിലെ ഈ ഉള്ളടക്കങ്ങൾ വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer