കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്.
പെരുമ്പാവൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം കേരളത്തിലേക്ക് കടന്നുവന്ന പ്രതി മുടിക്കലിലും പിന്നീട് പെരുമ്പാവൂരിലും ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം.
ഒരു ആഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. പശ്ചിമബംഗാളിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
പിടിയിലായ പ്രതിയെ പിന്നീട് പശ്ചിമബംഗാൾ പൊലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട നിരവധി പ്രതികൾ മുൻപും പെരുമ്പാവൂരിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായിട്ടുണ്ട്.






