കൊച്ചി: മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് കോടി രൂപ മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യുന്നതിനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്.
ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പുനപരിശോധന ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇനി കോടതി തീരുമാനം വരുംവരെ ലേല നടപടികൾ മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.






