കോഴിക്കോട്: ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.




