Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രസവിച്ച് രണ്ട് മണിക്കൂർ മാത്രം; കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ ഫോറം മാളിന് സമീപമുള്ള തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രസവിച്ച് ഏകദേശം രണ്ട് മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പുലർച്ചെയോടെ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വഴിയാത്രക്കാരൻ കുഞ്ഞിനെ കണ്ടത്. തുടർന്ന് ഇയാൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രാഥമിക വിവരമുണ്ട്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച മരട് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Advertisement
WhiteswanTV Footer