ഇടുക്കി: ഏലപ്പാറയിലെ ചെമ്മണ്ണിൽ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രദീപിന്റെ മകൻ പ്രണവ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഏലപ്പാറ–ചെമ്മണ്ണ് റോഡിലെ ഒടിച്ചുകുത്തി വളവിൽ യാത്ര ചെയ്യുന്നതിനിടെയാണ് മരച്ചില്ല ഒടിഞ്ഞുവീണ് പ്രണവിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പ്രണവ് മരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.





