കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജലീബിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അനന്തുകൃഷ്ണൻ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റ് എടുത്തിരുന്നതായും സുഹൃത്തുക്കൾ അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നു യുവാവെന്ന് സുഹൃത്തുക്കൾ പറയുന്നു. കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.













