കൊച്ചി: പൊലീസ് ക്യാമ്പിൽ പരസ്യമായി മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ക്യാമ്പിലെ ക്യാമ്പിലെ അഭിലാഷ്, നവാസ്, വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരിൽ ഒരാൾ യൂണിഫോമിലായിരുന്നുവെന്നാണ് വിവരം. മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാൻ നിർദേശിച്ചപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മൂന്നുപേരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎപി കമാൻഡന്റ് മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്ത് വകുപ്പ് തല നടപടികൾക്ക് തുടക്കമിട്ടു.




