കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 19 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ കസബ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്മാനും സുഹൈലുമാണ് അറസ്റ്റിലായത്. ഇവരിൽ ഷിബിലി റഹ്മാൻ നേരത്തെയും ലഹരിമരുന്ന് കേസിൽ പ്രതിയായിരുന്നുവെന്നും അന്ന് പൊലീസിൽ നിന്ന് രക്ഷപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു.
പിടിച്ചെടുത്ത എംഡിഎംഎയും പ്രതികളെയും തുടർ നിയമനടപടികൾക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.












