Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങൾ നീക്കാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) മെറ്റയ്ക്ക് നിർദേശം നൽകി. സംഭവത്തിൽ വിശദീകരണം നൽകാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

തൃപ്തികരമായ മറുപടി നൽകാൻ സാധിക്കാത്ത പക്ഷം ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമവും പോക്സോ നിയമവും ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന അൽഗോരിതം സംവിധാനത്തിൽ അടിയന്തര മാറ്റം വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ മെറ്റയുടെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം അടുത്തിടെ ഒരു മാധ്യമ റിപ്പോർട്ടിലൂടെ പുറത്തുവന്നിരുന്നു. ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ പേരുകളിൽ പണമടച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്നുവെന്നും, അവ ഉപയോക്താക്കളെ ഇത്തരം ഉള്ളടക്കങ്ങൾ വിൽക്കുന്ന ടെലിഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നുമാണ് റിപ്പോർട്ടിലെ ആരോപണം.

ഇത്തരം പരസ്യങ്ങൾക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും അവ തടയാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കുമെന്നും സർക്കാർ മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ട്.

പണമടച്ചുള്ള പരസ്യങ്ങളിലൂടെ വരുമാനം നേടുന്ന സാഹചര്യത്തിൽ മൂന്നാം കക്ഷി ഉള്ളടക്കമാണെന്ന കാരണത്താൽ ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ആരോപണങ്ങൾ ശരിവെക്കപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്ലാറ്റ്‌ഫോമിനായിരിക്കുമെന്നും സർക്കാർ സൂചിപ്പിച്ചു.

അതേസമയം, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളോട് യാതൊരു വിട്ടുവീഴ്ചയും സ്വീകരിക്കില്ലെന്നാണ് മെറ്റയുടെ പ്രതികരണം. നിർമിത ബുദ്ധി (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങളും കുറ്റവാളികളെയും കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്നുണ്ടെന്നും, കോടിക്കണക്കിന് ഉപയോക്താക്കൾക്കിടയിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നും കമ്പനി അറിയിച്ചു.

ഓൺലൈനിലൂടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഐടി നിയമത്തിലെ സെക്ഷൻ 67B പ്രകാരം ഗുരുതര കുറ്റമാണ്.

Advertisement
WhiteswanTV Footer