Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മത്തിക്ക് 400 രൂപ, ചിക്കനും വില കുതിക്കുന്നു; അടുക്കള ബജറ്റിൽ അധികഭാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സംസ്ഥാനത്ത് മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. മത്തിക്ക് ഒരു കിലോയ്ക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപ വരെയും വിലയായി. കോഴിക്ക് കിലോയ്ക്ക് 180 മുതൽ 190 രൂപ വരെയാണ് നിലവിലെ വില. വില വർധിച്ചതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റിൽ കൂടുതൽ ചെലവ് വരുകയാണ്.

ട്രോളിങ് നിരോധനത്തെ തുടർന്ന് മത്തിയുടെ ലഭ്യത കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് വില ഉയരാൻ കാരണമെന്ന് മത്സ്യവ്യാപാരികൾ പറയുന്നു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മത്തിയുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില വർധിച്ചതാണ് ചിക്കൻ വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. പല പ്രദേശങ്ങളിലും ആവശ്യത്തിന് മത്തി ലഭിക്കാത്തതിനാൽ ലഭിക്കുന്ന മീനിന് ഉപഭോക്താക്കൾ ഉയർന്ന വില നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

Advertisement
WhiteswanTV Footer