Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പറയാനുണ്ടെങ്കിൽ ഞാൻ പറയും, വടിയുംനീട്ടി നിൽക്കേണ്ടതില്ല’: ക്ഷുഭിതനായി പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയിൽ കേരള ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ, “എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും. നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ട കാര്യമില്ല,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇതിന് മുമ്പും രാവിലെ കേരള ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വാഹനത്തിന് സമീപം മാധ്യമപ്രവർത്തകർ തടിച്ചുകൂടിയപ്പോൾ, “നിങ്ങൾക്ക് ന്യൂസ് വേണം എന്നുവെച്ച് വാതിലടയ്ക്കേണ്ടേ?” എന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളുമായുള്ള ഈ പ്രതികരണങ്ങളാണ് പിന്നീട് ശ്രദ്ധ നേടിയത്.

Advertisement
WhiteswanTV Footer