Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinaraayi vijayan

‘പറയാനുണ്ടെങ്കിൽ ഞാൻ പറയും, വടിയുംനീട്ടി നിൽക്കേണ്ടതില്ല’: ക്ഷുഭിതനായി പിണറായി

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയിൽ കേരള ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ, “എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും. നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ട കാര്യമില്ല,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിന് മുമ്പും രാവിലെ കേരള ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വാഹനത്തിന് സമീപം മാധ്യമപ്രവർത്തകർ തടിച്ചുകൂടിയപ്പോൾ, […]
Read more

ധവളപത്രം ഇറക്കുമെന്ന വി ഡി സതീശന്റെ പ്രസ്താനയ്‌ക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിയമസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു വാക്കേറ്റം. “ധവളപത്രം വരുമ്പോൾ കാണാം, അത് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്” എന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി സതീശൻ ഇപ്പോൾ പാലിക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പെട്രോൾ, ഡീസൽ വിലവർധന […]
Read more

കേന്ദ്ര അവ​ഗണനയിൽ സർക്കാരിന് മൗനം; നയപ്രഖ്യാപന പ്രസം​ഗത്തെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രസംഗം നയരാഹിത്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര അവഗണനയിൽ സർക്കാർ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു. പറയേണ്ട പ്രധാന കാര്യങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ലെന്നും, പ്രധാന പദ്ധതികളെക്കുറിച്ചും പരാമർശമില്ലെന്നും പിണറായി വിജയൻ ആരോപിച്ചു.
Read more

‘യുഡിഎഫ് വോട്ടിനായി നുണ പ്രചരിപ്പിക്കുന്നു, എൽഡിഎഫിന് പറയാൻ വികസനനേട്ടങ്ങൾ’: പിണറായി വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിന്റെ കാർഷിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക വളർച്ച 2.1 ശതമാനമായിരിക്കെ, കേരളം 4.65 ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികം നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കിയതായും, ഇനി അത് ഇരട്ടിയാക്കാനുള്ള ദീർഘകാല പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്കുള്ള ധനസഹായം, […]
Read more

കസ്റ്റഡി മർദനം; സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി,ചർച്ച 12 മണി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിവരെ വിഷയം ചർച്ച ചെയ്യാനാണ് സ്‌പീക്കർ അനുമതി നൽകിയത്. വിഷയം വലിയ രീതിയിൽ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതാണെന്നും അതുകൊണ്ട് സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റോജി എം ജോൺ, കെ പി എ മജീദ്, മോൺസ് ജോസഫ്, […]
Read more

ഓണം വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ നടക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഓണാഘോഷക്കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു […]
Read more

വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി. വി എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സ തുടരുകയാണ് വിഎസ് അച്യുതാനന്ദന്‍. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
Read more

പിണറായി, പ്രിയങ്ക, പത്താന്‍; താര പ്രചാരണം കൊണ്ട് ആര് താരമാകും…?

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പില്‍ പ്രവേശിച്ചിരിക്കെ കനത്ത മഴയിലും തോരാത്ത ആവേശമാണ് നിലമ്പൂരിൽ. പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും യൂസഫ് പത്താനും കളത്തിലിറങ്ങിയത് ശക്തമായ ത്രികോണ മത്സരത്തിന്റെ കരുത്ത് പ്രകടമാക്കി. ആര്യാടന്‍ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി നടത്തിയ റോഡ് ഷോയുമായില്‍ ആയിരങ്ങള്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോത്തുകല്‍, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് റാലിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ചു. […]
Read more

പ്രിയങ്കയെ വെട്ടാൻ പിണറായിയെ ഇറക്കി സിപിഎമ്മിന്റെ ചെക്ക്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കളും അണികളും. പ്രിയങ്ക വയനാടിന്റെയും നിലമ്പൂരിന്റെയും എംപിയാണ്. അതിലുപരി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പോർ മുഖം കൂടിയാണ്. സഹോദരൻ രാഹുൽ ഗാന്ധിക്ക് ഉള്ളതിനേക്കാൾ സ്വീകാര്യത ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയ്ക്കുയുണ്ട്. ഇന്ദിരയുടെ മൂക്കും മുടിയും കണ്ണും മാത്രമല്ല, ധീരതയും കാര്യപ്രാപ്തിയുമാണ് പ്രിയങ്കയുടെ സാമ്യതകൾ. ആ സാമ്യതകൾ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്കയെ സംഘപരിവാറിന് എതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി കോൺഗ്രസും ജനങ്ങളും കാണുന്നത്. വയനാടും കേരളവും […]
Read more

പേരിനൊരു ജനറൽ സെക്രട്ടറി, പ്രധാനി പിണറായി തന്നെ…

പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. സിപിഎമ്മിന്റെ ഏറ്റവും സുപ്രധാന പദവി അതിന്റെ ജനറൽ സെക്രട്ടറി ആണെന്നാണല്ലോ വയ്പ്പ്. നിലവിൽ മലയാളി കൂടിയായ എം എ ബേബിയാണ് സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി. പാർട്ടിയുടെ ഏറ്റവും ഉയർന്നതും സുപ്രധാനവുമായ പദവി വഹിക്കുന്നത് സാക്ഷാൽ ബേബിയാണ്. എന്നാൽ കഴിഞ്ഞദിവസം എകെജി സെന്ററിന്റെ ഉദ്ഘാടനം നടന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അത് നിർവഹിച്ചത്. പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന […]
Read more
Advertisement
WhiteswanTV Footer