യുഡിഎഫ് സർക്കാരിനെതിരെ ഉള്ള തുറുപ്പു ചീട്ടായാണ് വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം പ്രതിപക്ഷം ഉപയോഗിച്ചത്. വിഷയത്തിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യ മന്ത്രിയുമായ പിണറായി വി.ഡി സതീശന് കത്തയച്ചിരുന്നു.പ്രതിപക്ഷ നേതാവിൻ്റെ കത്തിന് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി വിഡി. അദാനി ഓഹരി കൈമാറ്റത്തിന് ശ്രമിച്ചത് സർക്കാരിനെ അറിയിച്ചിട്ടില്ല. യുഡിഎഫ് സർക്കാരേ അറിയിക്കാത്തതിൽ ഉള്ള അതൃപ്തി അദാനിയെ അറിയിച്ചു എന്നും, കാര്യങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അന്വേഷിക്കുകയാണെന്നും ആവർത്തിച്ച് വ്യക്തമാക്കിയതാണ്.ഇക്കാര്യങ്ങൾ ഒന്നും പ്രതിപക്ഷ നേതാവിൻ്റെ ശ്രദ്ധയിൽ വരാത്തത് ദൗർഭാഗ്യകരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടത്തിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷം നേതാവും ആയ പിണറായിയോടായി ചില പ്രസക്തമായ ചോദ്യങ്ങൾ കൂടി…2025 ൽ വിഴിഞ്ഞം സർകാർ സംഘടിപ്പിച്ച കോൺക്ലെവിൽ എംഎസ്‌സി യുടെ പ്രമുഖർ പങ്കെടുത്തില്ലേ?ജൂൺ 5 ന് പാർട്ടി പത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ” വിഴിഞ്ഞത്ത് വരും അദാനി ടെർമിനൽ ” എന്ന വാർത്ത LDF സർക്കാറും മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞില്ലേ? തുടങ്ങിയതാണ് പ്രസക്തമായ ചോദ്യങ്ങൾ…മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയ പിണറായി വിജയൻ ഏറ്റവും കൂടുതൽ തവണ പത്ര സമ്മേളനം സംഘടിപ്പിച്ചത് ഭരണപക്ഷത്തിനും വിഡി ക്കും എതിരെ കിട്ടിയ അസുലഭ അവസരമായ ഓഹരി കൈമാറ്റത്തിനെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു.
കെ. കെ ശൈലജയും ,ശ്രീമതി ടീച്ചറും ഇ.പി ജയരാജനും എല്ലാം ഈ വിഷയം അത്ര വിവാദമാകേണ്ട എന്ന അഭിപ്രായമാണ് ഉള്ളത് . വിഷയത്തിൽ സിപിഎം ന് വ്യത്യസ്തമായ അഭിപ്രായമാണ്.ഓഹരി കൈമാറിയതിൽ തെറ്റില്ല, എന്നാൽ സർക്കാരിനെ അറിയിക്കാത്തത് ആണ് പ്രശ്നം എന്നാണ് അഭിപ്രായം.ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ടെർമിനൽ അന്താരാഷ്ട്ര തുറമുഖത്തെ അദാനിയുടെ പ്രവർത്തനങ്ങളിൽ 49% ഓഹരി സ്വന്തമാക്കാൻ ശ്രമിക്കുന്നു. , വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനിയുടെ പ്രവർത്തനങ്ങളിൽ 49% ഓഹരി സ്വന്തമാക്കാൻ ശ്രമിക്കുന്നു.വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) 13,220 കോടി രൂപയ്ക്ക് വിൽക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. എന്നാൽ, മുൻകൂട്ടി കൂടിയാലോചന നടത്താത്തതും ഓഹരി കൈമാറ്റ കരാറിൽ വ്യക്തതയില്ലാത്തതും ചൂണ്ടിക്കാട്ടി കേരള സർക്കാർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.ഈ ഓഹരി കൈമാറ്റ നിർദ്ദേശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കുമ്പോൾ, ഇടത് മുന്നണി ഇതിൽ അഴിമതി ആരോപിക്കുന്നു. എന്നാൽ ഈ ചർച്ചകൾ ഇടത് ഭരണകാലത്താണ് തുടങ്ങിയതെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്.


