Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; അവസാനത്തെ മൃതദേഹവും കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. ഇപ്പോൾ ലഭിച്ച മൃതദേഹം വിക്രം റാണയുടേതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ദുരന്തം നടന്ന ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ മുതൽ വ്യാപകമായ തിരച്ചിലാണ് നടന്നത്. പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്താണ് പരിശോധന നടത്തിയത്.

ജൂലൈ 8-നാണ് വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. രാവിലെ 10.30ഓടെയായിരുന്നു അപകടം. തുരങ്കപാത നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളായിരുന്നു.

അപകടത്തിൽ രക്ഷപ്പെട്ടവരെയും സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെയും സുരക്ഷയുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലാണ് അപകടമുണ്ടായത്.

മണ്ണിടിച്ചിൽ സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുമാനിക്കുക.

റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഭൗമശാസ്ത്ര വിദഗ്ധൻ ഡോ. സി.പി. രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer