Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദ്യാർഥി കൺസെഷനിൽ മാറ്റം; പ്രായപരിധി 27 വയസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥി കൺസെഷൻ ലഭിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 27 വയസായി ഉയർത്തി. കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന ദൂരപരിധിയും 40 കിലോമീറ്ററായി വർധിപ്പിച്ചിട്ടുണ്ട്.

രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണിവരെയായിരിക്കും കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുമതിയുള്ളത്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്‌സ് വിദ്യാർഥികൾക്കും പാർട്ട് ടൈം പഠിതാക്കൾക്കും കൺസെഷൻ അനുവദിക്കില്ല.

വിദ്യാർഥി ടിക്കറ്റ് കൺസെഷൻ (എസ്.ടി.സി.) ഇനി മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും ലഭ്യമാക്കുക. കൺസെഷൻ ആവശ്യമായ വിദ്യാർഥികൾ ‘എം.വി.ഡി ലീഡ്സ്’ ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ആപ്പിൽ അംഗീകാരം നൽകും. അതിന് ശേഷമാണ് വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. വിദ്യാർഥി അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ആപ്പ് വഴി അറിയിപ്പ് ലഭിക്കും. വിദ്യാർഥി അവിടെ പഠിക്കുന്നതായി സ്ഥിരീകരിച്ചതിന് ശേഷമായിരിക്കും കൺസെഷൻ അനുവദിക്കുക.

സ്വകാര്യ ബസുകളിലെ കൺസെഷൻ സംബന്ധിച്ച തർക്കങ്ങളും വിദ്യാർഥികളിൽ നിന്ന് ലഭിച്ച പരാതികളും പരിഗണിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Advertisement
WhiteswanTV Footer