കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കക്കോടി സ്വദേശി സിറാജാണ് മരിച്ചത്. ടാങ്കിനുള്ളിൽ കുടുങ്ങിയ സിറാജിനെ രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കിനുള്ളിൽ ശ്വാസതടസം അനുഭവപ്പെട്ട ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഇരുവരും ശുചീകരണ തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











