കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ മാൻഹോളിൽ കുടുങ്ങി വാട്ടർ ടാങ്ക് നിർമാണ തൊഴിലാളി മരിച്ചു. പാലത്ത് സ്വദേശി സിറാജാണ് മരിച്ചത്.
മൂട്ടോളി–കുരുവട്ടൂർ റോഡിലുള്ള ഫലാഹ് പ്ലാസ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ജോലിക്കിടെ മാൻഹോളിൽ കുടുങ്ങിയ സിറാജിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥനും അപകടത്തിൽപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











