Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി 500ലധികം പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യായ്പിഡോ: റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി 500 പേർ മരിച്ചതായി റിപ്പോർട്. മ്യാൻമർ തീരത്തിനടുത്ത് ബം​ഗാൾ ഉൾക്കടലിലാണ് രണ്ട് ബോട്ടുകൾ മറിഞ്ഞത്. മരണസംഖ്യ ഉയർന്നേയ്ക്കുമെന്നാണ് വിവരം. മ്യാൻമറിലെ രാഖൈൻ തീരത്തുള്ള ബംഗ്ലാദേശിലെ അഭയകേന്ദ്രങ്ങളിൽ നിന്നു യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളിൽ ഒന്നാണിതെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ സംസ്ഥാനത്തുനിന്നാണ് ബോട്ടുകൾ പുറപ്പെട്ടത്. അയൽരാജ്യമായ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്നുള്ളവരും ഇതിലുണ്ടായിരുന്നു. ഒരു ബോട്ടിൽ ഏകദേശം 250 പേരും മറ്റൊന്നിൽ 280 യാത്രക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. യാത്ര ആരംഭിച്ചതിന് പിന്നാലെ ഒരു ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാഡി തീരത്ത് രണ്ടാമത്തെ ബോട്ടും മറിഞ്ഞതായാണ് കരുതപ്പെടുന്നത്. പ്രദേശത്തെ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കവും യാത്രയെ കൂടുതൽ ദുഷ്കരമാക്കിയതാകാമെന്ന് യുഎൻ ഏജൻസികൾ നിരീക്ഷിച്ചു.

Advertisement
WhiteswanTV Footer