Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; ചുമതലയുള്ള ന്യൂസ് എഡിറ്റര്‍ക്ക് നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടു. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. വൈകിട്ട് നാല് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഞായറാഴ്ച സാധാരണയായി പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നതോടെയാണ് വിവാദം ആരംഭിച്ചത്. അച്ചടിച്ച ശേഷമാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നതെന്നാണ് റിപ്പോർട്ട്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതെന്ന് ദേശാഭിമാനി ഔദ്യോഗികമായി അറിയിച്ചിരുന്നു.

എന്നാൽ, വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് ഒഴിവാക്കാൻ കാരണമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഉൾപ്പെട്ടതിനാലാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതെന്ന തരത്തിലും ചർച്ചകൾ ഉണ്ടായി.

ഇതിനിടെ ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഐഎം നേതാവുമായ എം. സ്വരാജ് പ്രതികരണവുമായി രംഗത്തെത്തി. വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക തകരാർ മൂലമാണെന്നും, സ്വകാര്യ പ്രസ്സിലെ യന്ത്രത്തകരാറാണ് കാരണം എന്നും എം. സ്വരാജ് വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം ഒഴിവാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും, ‘കള്ളൻ വിജയൻ’ എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix