Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സസ്പെൻസ് ഒരുക്കി “ഉന്മാദം” ഷാഹികബീർ_കുഞ്ചാക്കോ കോംബിനേഷൻ വീണ്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പോലീസ് കഥാപാത്രങ്ങളിലൂടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ കഥകൾ പറഞ്ഞ ഷാഹി കബീറിൻ്റെ ഏറ്റവും പുതിയ ചിത്രം “ഉന്മാദ” ത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് .വീണ്ടും ഒരു കുഞ്ചാക്കോ _ ഷാഹി കോംമ്പിനേഷനിൻ്റെ ത്രില്ലിൽ ആണ് പ്രേക്ഷകർ. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷങ്ങളിൽ എത്തുന്നത്.എഡിറ്റർമാരിൽ ഒരാളായ”കിരൺദാസ്” ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിർമ്മാണം പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മങ്ങാട്ട് പഥകും അഭിഷേക് പഥകും ചേർന്നാണ്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ഗോകുലൻ,കൃഷ്ണപ്രഭ തുടങ്ങുന്ന അഭിനേതാക്കളുടെ അഭിനയമികവ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നു

.ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന ഷാഹി കബീർ പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് കടക്കുകയായിരുന്നു.2018 ൽ ഇറങ്ങിയ ജോസഫ് എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രം ഷാഹി കബീറിന്റെ ആദ്യ തിരക്കഥയാണ്. ജോജു ജോർജ്ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയവിജയമായിരുന്നു.നായാട്ട്,ഓഫീസർ ഓൺ ഡ്യൂട്ടി , ജോസഫ് തുടങ്ങിയ ചിത്രങ്ങൾക്ക് രചന നിർവഹിച്ചു.ഇലവീഴ പൂഞ്ചിറ എന്ന സൗബിൻ ഷാഹിർ ചിത്രത്തിലൂടെ ഷാഹി കബീർ എന്ന സംവിധായകൻ്റെ ജീവിതത്തിൻ്റെ തുടക്കം.അവസാനമായി സംവിധാനം ചെയ്ത റോന്ത് എന്ന ചിത്രം.

ഷാഹിദിൻ്റെ എല്ലാ ചിത്രങ്ങളും പോലീസ് കഥകൾ ആണെങ്കിൽ പോലും ഓരോ കഥകളും വേറിട്ട അവതരണത്തിലൂടെയും കഥാഗതിയിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു . മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉന്മാദം സിമ്പിൾ ആണ് എന്ന് ഷാഹി പറഞ്ഞു.

Advertisement
WhiteswanTV Footer