Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ, പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കത്തുന്നു- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രതിഷേധ സൂചകമായി പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും എംപിമാർക്കുമെതിരെ കഴിഞ്ഞ ദിവസം നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. കോൺഗ്രസിനൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ എംപിമാരും പ്രതിഷേധത്തിൽ അണിചേർന്നു.

രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്നും പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പാർലമെന്റിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാർഥികളേയും മാധ്യമപ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചു എന്നും പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ശക്തമായ പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ വിഷയത്തിൽ പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു. ഇന്നും ഇത് ആവർത്തിക്കാനാണ് സാധ്യത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix