കവരത്തി: ബന്ധുവായ 12 വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ച് കവരത്തി ജില്ലാ പോക്‌സോ കോടതി. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കോടതി ശിക്ഷിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ കൗൺസലിംഗിനിടെ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കവരത്തി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.













