Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജിക്ക് പിന്നാലെ ധർമ്മേന്ദ്ര പ്രധാനെ പ്രശംസിച്ച് റിജിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കായി കഴിഞ്ഞ വർഷങ്ങളിലുടനീളം ധർമ്മേന്ദ്ര പ്രധാൻ നൽകിയ സമർപ്പിത സേവനങ്ങൾക്ക് നന്ദി അറിയിച്ച് അദ്ദേഹം എക്‌സിൽ കുറിച്ചു.

യഥാർഥ നേതൃത്വം വിലയിരുത്തപ്പെടുന്നത് ദീർഘകാല പൊതുസേവനത്തിലൂടെയാണെന്നും വിദ്യാർത്ഥി ക്ഷേമത്തിനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുമായി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ പ്രവർത്തനങ്ങൾ അതിന് മികച്ച ഉദാഹരണമാണെന്നും റിജിജു വ്യക്തമാക്കി.

കേന്ദ്ര മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനും ധർമ്മേന്ദ്ര പ്രധാൻ കാട്ടിയ ആത്മാർത്ഥത നേരിട്ട് കണ്ടറിഞ്ഞതാണെന്ന് പറഞ്ഞു. വിദ്യാഭ്യാസം പോലുള്ള നിർണായക വകുപ്പ് നയിക്കാൻ ആവശ്യമായ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചുവെന്നും റിജിജു കൂട്ടിച്ചേർത്തു.

രാജ്യത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും നൽകിയ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തിയ റിജിജു, അതേ സമർപ്പണത്തോടെയും അർപ്പണബോധത്തോടെയും പൊതുസേവനം തുടരാൻ ധർമ്മേന്ദ്ര പ്രധാനിന് ആശംസകളും നേർന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix