കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി. കുളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂളിലെ 16കാരനായ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികളാണ് തന്നെ ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. കല്ല് ഉപയോഗിച്ച് തലയിൽ അടിച്ചതായും വിദ്യാർത്ഥി വെളിപ്പെടുത്തി. സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.











