തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ കെ. എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. റൂട്രോണിക്സ് മാനേജിങ് ഡയറക്ടർ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമാകും.
കേസിലെ പ്രതി പൊതുപദവിയിൽ തുടരുന്നതിനെതിരെ ഹൈക്കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് കെ. എ. രതീഷ് സ്ഥാനമൊഴിഞ്ഞത്.




