Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിജിത് ദീപ്‌കെയുടെ സാമ്പത്തിക ഉറവിടങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം; പി.എം. കെയേഴ്‌സ് ചൂണ്ടിക്കാട്ടി സി.ജെ.പി.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സി.ജെ.പി. വക്താവ് അഭിജിത് ദീപ്‌കെയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിവരാവകാശ പ്രവർത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പാർട്ടി. ഒരു സ്വകാര്യ വ്യക്തിയുടെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ച് ചോദ്യമുയർത്തുന്നവർ എന്തുകൊണ്ട് പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് സി.ജെ.പി. വക്താവ് വൈഷ്ണവി ഗൗർ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളോട് ക്ഷമിക്കുമെന്നും അതിൽ വിഷമിക്കേണ്ടതില്ലെന്നും അവർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പരിഹസിച്ചു.

തന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്‌കോളർഷിപ്പ് രേഖകളും വിദ്യാഭ്യാസ വായ്പയുടെ വിവരങ്ങളും പരസ്യമാക്കാൻ തയ്യാറാണെന്ന് അഭിജിത് ദീപ്‌കെയും പ്രതികരിച്ചു. അതേസമയം, ബി.ജെ.പി. നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ യഥാർഥ ബിരുദ സർട്ടിഫിക്കറ്റുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

സൂറത്ത് സ്വദേശി അമിത് തിവാരിയാണ് ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസത്തിനായി ചെലവഴിച്ച തുകയാണ് പരാതിയിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്. എന്നാൽ, ബോസ്റ്റൺ സർവകലാശാല നൽകിയ സ്‌കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് യു.എസിൽ പഠിച്ചതെന്ന് ദീപ്‌കെ വിശദീകരിച്ചു. ഇതിന്റെ രേഖകൾ മാധ്യമപ്രവർത്തക ബർഖാ ദത്തിന് നൽകിയ അഭിമുഖത്തിൽ പ്രദർശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ പാർട്ടി പ്രവർത്തനങ്ങൾക്കായി സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനാണ് പദ്ധതിയെന്നും ദീപ്‌കെ അറിയിച്ചു.

അതേസമയം, മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ഭഗവന്ത് റാവു ദീപ്‌കെയുടെ വരുമാനത്തേക്കാൾ കൂടുതലുള്ള സ്വത്തുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.ജെ.പി. നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അമിത് തിവാരി സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix