Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ലെന്ന് പരാതി; കിട്ടിയത് പച്ചവെള്ളം മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശ്ശേരിയിലെ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. രാവിലെ മുതൽ ഭക്ഷണം നൽകിയില്ലെന്നും ദുരിതബാധിതർ പറഞ്ഞു.

പായിപ്പാട് ഒന്നാം വാർഡിലെ 150 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ഉച്ചഭക്ഷണത്തിനായി സമീപത്തെ മറ്റൊരു ക്യാമ്പിലേക്ക് പോകാൻ വാർഡ് മെമ്പർ നിർദേശിച്ചതായും ദുരിതബാധിതർ ആരോപിച്ചു. ക്യാമ്പിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

രാവിലെ ഗ്യാസ് കുറ്റി നൽകിയ ശേഷം തിരികെ കൊണ്ടുപോയെന്നും പാചകം ചെയ്യാനുള്ള സൗകര്യം ലഭിച്ചില്ലെന്നും ക്യാമ്പിലുള്ളവർ പറഞ്ഞു. നിലവിൽ കുടിവെള്ളം മാത്രമാണ് ലഭിച്ചതെന്നും കൈയിൽ സൂക്ഷിച്ചിരുന്ന പണം ഉപയോഗിച്ചാണ് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയതെന്നും അവർ വ്യക്തമാക്കി.

ആവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകിയാൽ പാചകം ചെയ്ത് ഭക്ഷണം കഴിക്കാൻ തയ്യാറാണെന്നും ദുരിതബാധിതർ അറിയിച്ചു.

അതേസമയം, റിപ്പോർട്ടർ വാർത്തയിലൂടെ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. ക്യാമ്പിലെ ഭക്ഷണ പ്രശ്നം പരിശോധിക്കുമെന്നും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer